യാത്രാമൊഴി എന്നും ഒരു വേദന
മാത്രം ആണു നമ്മുടെ ഹൃദയത്തില്‍ ഉണ്ടാക്കുന്നതു...എന്നും അതൊരു വേദനയുടെ കനല് ആയി
നമ്മുടെ ഹൃദയത്തില്‍ എരിഞ്ഞു കൊണ്ടിരിക്കും....
നമ്മില്‍ നിന്നു ആരു തന്നെ
അകന്നു പോയാലും,അതു എന്നും ഒരു മായാത്ത മുറിപടായി നില്ക്കും...കാലം മായ്ക്കാത്ത
മുറിവുകള്‍ ഇല്ല എന്നാണു പറയുന്നതു...പക്ഷെ ഇങ്ങനെ ഉള്ള മുറിവുകള്‍ എന്നെങ്കിലും
സുഗപെടുമോ??? നാം എത്രമേല്‍ അതിനെ മറക്കാന്‍ ശ്രമിച്ചാലും അതു പിന്നെയും പിന്നെയും
നമ്മെ ഓരോ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു കൂടുതല്‍ വേദനിപ്പിക്കുക മാത്രം ചെയ്യും....
ഒരു തവണ കണ്ണാടി
പൊട്ടിപോയാല്‍ പിന്നീടു അതു പഴയ പോലെ ആകാത്തത് പോലെ ജീവിതവും ഒരിക്കല്‍ തകര്‍ന്നു
കഴിഞ്ഞാല്‍ പഴയത് പോലെ ആകും എന്നു വിശ്വസിക്കാന്‍ എനിക്കാകുന്നില്ല...കാരണം എല്ലാം
ശരി ആകും എന്നു കരുതി മുന്നോട്ടു പോയപോഴെല്ലാം എന്നെ കാത്തിരുന്നത് മറ്റൊരു തകര്‍ച്ച
മാത്രം ആയിരുന്നത് കൊണ്ടാകാം....
ജീവിതത്തില്‍ നഷ്ടങ്ങളുടെ
ഇടയില്‍ എന്നെ ഇന്നും വേദനിപ്പിക്കുനത് ആ വേര്‍പാടുകള്‍ മാത്രം....ഞാന്‍ ആ വേര്‍പാടുകള്‍
ആഗ്രഹിച്ചിരുന്നില്ല എങ്കിലും, ജീവിതം എന്നില്‍ നിന്നും എല്ലാം പരിചെടുക്കുക
മാത്രം ആണു ചെയ്തത്....
ഹ്രദയം
തേങ്ങുന്നു....എന്നാല്‍ അതു കണ്ടു എന്നെ ആശ്വസിപ്പിക്കണം എന്നു ഞാന്‍ ആഗ്രഹിച്ച
ആരും തന്നെ ഇന്നു എന്റെ കൂടെ ഇല്ല....എന്റെ ഏകാന്തത എന്നെ കൊല്ലുന്നു....ഇത്
എന്നു അവസാനിക്കും എന്നു മാത്രം എനിക്കു അറിയില്ല....
**sorry for the spelling mistakes...i tried to avoid...but.."