Thursday, 7 February 2013

സ്വന്തമായി അഭിപ്രായങ്ങള്‍ പറയുന്നത് ഒരു തെറ്റാണോ?ആണ് എന്നു എനിക്കു തോന്നുന്നില്ല....പക്ഷെ എന്തു കൊണ്ടു മറ്റുള്ളവര്‍ അതു മനസിലാക്കുന്നില്ല എന്നുള്ളത് മാത്രം എനിക്ക് മനസിലാകുന്നില്ല....സ്വന്തം അഭിപ്രായങ്ങള്‍ ശരിയും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ തെറ്റും ആണ് എന്നു ശഠിക്കുന്നവര്‍ മനസിലാകാത്ത സത്യം അവരെ പോലെ തന്നെ ഒരു വ്യക്തി ആണ് മറ്റുള്ളവര്‍ എന്നുള്ള സത്യം ആണ്....

ഓരോ വ്യക്തിയുടെയും അഭിപ്രായങ്ങള്‍ രൂപപെടുന്നത് അവരുടെ ജീവിതനുഭാവങ്ങളിലൂടെയും ജീവിതസാഹചര്യങ്ങള്‍ മൂലമാനെന്നുള്ളത് ആര്‍ക്കും എതിര്‍ക്കാനാവാത്ത സത്യം മാത്രം....എന്നിട്ടും എന്തു കൊണ്ടു നാം ശഠിക്കുന്നു മറ്റുള്ളവരും നമ്മുടെ പോലെ ചിന്തികണം എന്നു?

അഭിപ്രയസ്വാതന്ത്രം വേണമെന്നു ശഠിക്കുന്നവര്‍ തന്നെ മറ്റുള്ളവരുടെ അഭിപ്രായത്തെ കരി വാരി തേക്കാന്‍ ഉത്സാഹിക്കുന്നത്....ഇതു എന്തു കൊണ്ടാണ് നാം ഇങ്ങനെ ആയി പോകുന്നതു?

ഒരു പക്ഷെ എന്നെ പോലുള്ളവര്‍ ഇങ്ങനെ ഉള്ള അഭിപ്രായ ശരങ്ങളെ ഭയക്കുന്നത് കൊണ്ടാകാം ഒന്നും പ്രകടിപ്പിക്കാന്‍ ധൈര്യം കാണിക്കാത്തത്...

സമധാനപരമായ ജീവിതം നാം പ്രതീക്ഷിക്കുന്നു എങ്കില്‍ ആദ്യം നാം മറ്റുള്ളവരെ അന്ഗീകരികാനും അവരുട അഭിപ്രായങ്ങളെ മാനിക്കാനും പടിക്കേണ്ടിയിരിക്കുന്നു... അന്നു നമ്മുക്കു പ്രതീക്ഷിക്കാം ഒരു സ്നേഹസാമ്രാജ്യം........

2 comments:

  1. ഈ ചിന്തകളും നല്ലത് തന്നെ... പക്ഷെ അസഹിഷ്ണത എന്നുണ്ട് അത് ആരുടേയും വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ സമ്മതിക്കില്ല... ആശംസകള്‍

    ReplyDelete