Wednesday, 7 August 2013

ഒരു കളിപ്പാവ മാത്രം

ജീവിതം നമ്മെ പലതും പഠിപ്പിക്കാന്‍ ഉപയോഗിക്കുന്ന വഴികള്‍ വളരെ വിചിത്രം ആണ്....നമുക്കു പലപ്പോഴും വെറുമൊരു കളിപ്പാവയുടെ റോള്‍ മാത്രം ആണ് അതില്‍ ഉള്ളത്.....കളിച്ചു കളിച്ചു നമ്മുടെ തന്നെ വ്യക്തിത്വം ഇല്ലാതായി മാറുന്നു.....

വളരെയധികം വിഷമം തോന്നുന്ന മറ്റൊന്നു ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ നമ്മള്‍ വളരെയധികം വിശ്വസിച്ച പലരും നമ്മെ വളരെ നിഷ്ട്ടൂരമായി ചതിക്കുക്കയും ഉപേക്ഷികുകയും ചെയ്യുന്നു എന്നുള്ളതാണു...നമ്മള്‍ ജീവന്‍ കൊടുത്തവര്‍ പോലും ആ നിമിഷങ്ങളില്‍ നമ്മുടെ ഏറ്റവും വലിയ ശത്രുക്കള്‍ ആയി മാറുന്നു....

ഇതെഴുതുമ്പോള്‍ എന്‍റെ മനസ് ശൂന്യമാണ്....ഞാന്‍ എന്താണ് കുത്തിക്കുറിക്കുന്നത് എന്ന് പോലും എനിക്ക് മനസിലാകുന്നില്ല....ആശയങ്ങള്‍ക്ക് പൊരുത്തം ഇല്ലാതാവുന്നു......മനസിന്‍റെ ഈ അവസ്ഥയെ ഞാന്‍ എന്ത് പറയും....ജീവിതം ശൂന്യമാണെന്നു വരെ തോന്നിപോകുന്നു......

എന്‍റെ മനസിന്‍റെ ശൂന്യത എന്നെ തന്നെ ഇല്ലാതാക്കുമോ.....കാത്തിരുന്നു കാണാം....

ഇത് അപക്വമായ ഒരു മനസിന്‍റെ ജല്പനങ്ങളായി കാണാതിരിക്കണേ....

No comments:

Post a Comment